നിര്‍മ്മാതാവിനെ വിശ്വസിച്ച് ഇറങ്ങിയത് തെറ്റായിപ്പോയി; ഗൗതം മേനോനെതിരെ തിരിഞ്ഞ് കാര്‍ത്തിക് നരേന്‍

ധ്രുവങ്ങള്‍ പതിനാറ് എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ സംവിധായകനാണ് കാര്‍ത്തിക് നരേന്‍. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ യുവസംവിധായകനിപ്പോള്‍. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ് നരകാസുരന്‍ എന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാതാവ് ഗൗതം മേനോനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക് നരേന്‍.

ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും നിര്‍മ്മാതാവിനെ വിശ്വസിച്ച് ഇറങ്ങിയെങ്കിലും ഇപ്പോള്‍ പണമില്ലാതെ കഷ്ടപ്പെടുകയാണെന്നുമാണ് ട്വീറ്റ്.

ഇതിന് മറുപടിയുമായി ഗൗതം മേനോനും രംഗത്തെത്തി. ചില യുവസംവിധായകര്‍ തന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നെന്ന് പറഞ്ഞ് പരിതപിക്കുന്നുവെന്നും എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നുമാണ് ഗൗതം മറുപടി പറഞ്ഞത്.

മറ്റുള്ളര്‍ പറഞ്ഞത് കേള്‍ക്കാതെ നിങ്ങളെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ മനസിലായെന്നും കാര്‍ത്തിക്ക് മറുപടിയായി പറഞ്ഞു.

ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം മെയ്മാസം തിയേറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News