സിനിമയിലേയ്ക്കു തിരിച്ചുവരണം; പക്ഷേ ആ രണ്ടു പേരുടെ കൂടെ അഭിനയിക്കില്ല: പാര്‍വതി തുറന്നു പറയുന്നു

മലയാളികളുടെ പ്രിയ നായികയാണ് പാര്‍വ്വതി. ജയറാമിന്റെ ഭാര്യയായി താരം സിനിമ വിട്ടെങ്കിലും, ഇപ്പോഴും താരത്തിനോടുള്ള സ്‌നേഹത്തിന് കുറവെന്നും ഉണ്ടായിട്ടില്ല. മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ നിറഞ്ഞു നിന്ന താരത്തിന്റെ മകന്‍ കാളിദാസന്‍ സിനിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പൂമരത്തിലൂടെ എത്തിയ കണ്ണനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കാളിദാസനൊപ്പം പാര്‍വ്വതിയും സിനിമയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യങ്ങളും ഈ അവസരത്തില്‍ ഉണ്ടായി . ഒടുവില്‍ പാര്‍വ്വതി മനസ്സു തുറന്നു.

സിനിമയിലേയ്ക്കു തിരിച്ചുവരണമെന്ന ആഗ്രഹമുണ്ട്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്നാല്‍ കാളിദാസനൊപ്പവും ജയറാമിനൊപ്പവും അഭിനയിക്കാനില്ല. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.

എന്നാല്‍ തനിക്ക് പറ്റുന്ന നല്ല റോളുണ്ടെങ്കില്‍ താന്‍ ചെയ്യുമെന്നാണ് താരം വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News