വിദേശ വനിത ലിഗയുടെ തിരോധാനം; ​ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി

വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട്​ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. കാണാതായ ലിഗ സ്‌ക്രോമി​ന്‍റെ സഹോദരി ലിൽസിയാണ്​ ഹർജി നലകിയത്​. ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി. ഡിജിപി ഉൾപ്പടെയുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച്​വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി ഏപ്രിൽ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഫെബ്രുവരി 21-നാണ് ലാത്വിയ സ്വദേശിയായ ലീഗ സ്ക്രോ​മാ​ൻ മാനസിക പിരിമുറക്കത്തിനുള്ള ചികിൽസക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയത്. കാണാതായ ശേഷം ഇവർക്കായി കേരളത്തിന്‍റെ വിവധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിെയങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് മൃതദേഹം മറ്റോരാളുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം ലീഗയെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോ‍ഴും സംഭവത്തിലെ ദുരൂഹതകൾ തുടരുകയാണ്. കാണാതാകുമ്പോൾ കാണാതാകുമ്പോൾ പ​ണ​മോ പാ​സ്പ്പോ​ർ​ട്ടോ ലിഗയുടെ കൈ​യി​ൽ ഇ​ല്ലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അതിനാൽതന്നെ ഇവർ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ ലീഗയുടെ തിരോധനം സംബന്ധിച്ച്​ അന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രത്യേക സംഘത്തെനിയോഗിച്ചിട്ടുണ്ട്​. ലിഗയുടെ ഭർത്താവ് ആൻഡ്രുവും കേരളത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News