എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ആകാശത്തില്‍ വെച്ച് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം; വിമാനത്തില്‍ 260 യാത്രക്കാര്‍

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആകാശത്തില്‍ വെച്ച്  പൊട്ടിത്തെറിക്കുമെന്നാണ് ഫോണ്‍ സന്ദേശം. ദില്ലി-കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. 248 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി.

കൊല്‍ക്കത്തയിലേക്ക് പോകാനിരുന്നതാണ് എയര്‍ ഇന്ത്യയുടെ എ.ഐ-020 വിമാനം. എയര്‍ ഇന്ത്യയുടെ ദില്ലി കാള്‍ സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈയില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. അതേസമയം യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നുണ്ട്.

എന്നാല്‍, കൊല്‍ക്കത്തയിലേക്ക് യാത്രക്കാര്‍ക്കായി പുതിയ വിമാനം ഏര്‍പ്പാടാക്കുമെന്ന് എയര്‍ ഇന്ത്യ അതികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുംബൈ പൊലീസിന് എയര്‍ ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News