‘സുഡാനിയുടെ ചിത്രീകരണം പൂര്‍ത്തിയായി പാക്ക് പറയുമ്പോള്‍ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു’; സുഡാനിക്ക് സ്‌നേഹം മാത്രം വിളമ്പിയ ബീയുമ്മ ആര്‍ട്ട് കഫെയില്‍

നൈജീരിയയില്‍ നിന്നെത്തിയ സുഡാനിയെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. സൗബിനെ നായകനാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്.

ഏറെ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് ചിത്രത്തില്‍ ഉമ്മമാരായി വേഷമിട്ട സാവിത്രി ശ്രീധരെന്റയും, സരസ്സാ ബാലുശേരിയുടെയും പ്രകടനം. സിനിമയിലെ ഉമ്മമാരുടെ സ്‌നേഹം ലോകത്തുള്ള എല്ലാ ഉമ്മമാരെയും ഓര്‍ക്കാനുള്ള അവസരം കൂടിയാണ്.

ജാതി മത ചിന്തകള്‍ക്കുറത്തേക്ക് നീളുന്ന മാനവികതയുടെ മുഖങ്ങള്‍ കൂടിയാണ് ആ ഉമ്മമാര്‍. അവരാണ് ഈ സിനിമയുടെ ഹൃദയം. ആര്‍ട്ട് കഫേയോട് സുഡാനിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

സുഡാനിക്ക് സ്‌നേഹം മാത്രം വിളമ്പിയ ബീയുമ്മ. നാടകത്തിന്റെ കരുത്തിലാണ് സരസ ബാലുശ്ശേരി, ബീയുമ്മ ആയി മാറിയത്. സരസ്സ ബാലുശ്ശേരി പറയുന്നു:

സുഡാനിയുടെ ചിത്രീകരണം പൂര്‍ത്തിയായി പാക്ക് പറയുമ്പോള്‍ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു. സിനിമയിലേ പോലെ തന്നെ അത്രയധികം സ്‌നേഹമായിരുന്നു ആ സിനിമാ സെറ്റിലും എല്ലാവരും തമ്മില്‍. ആ നാടിന്റെ സ്‌നേഹം മുഴുവന്‍ അനുഭവിച്ച് അറിഞ്ഞു. സംവിധായകന്‍ സക്കറിയ തനിക്ക് കുഞ്ഞുമകനെ പോലെ ആയിരുന്നു. അത്രയേറെ സ്‌നേഹിച്ചു. സൗബിന്‍ തമാശകള്‍ പറഞ്ഞ് ഒരുപാട് ചിരിപ്പിച്ചു.

അമേച്വര്‍ നാടകങ്ങളുടെ തുടക്കകാലത്ത് തുടങ്ങിയ സൗഹൃദമാണ് സാവിത്രി ശ്രീധരനുമായുള്ളത്. അത് ഇപ്പോള്‍ സുഡാനി വരെ എത്തി നില്‍ക്കുകയാണെന്നും അവര്‍ ആര്‍ട്ട് കഫേയോട് പറഞ്ഞു.

കാണാം, ആര്‍ട്ട് കഫെയുടെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News