പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹ നിശ്ചയം; വിവരം അറിഞ്ഞ സഹപാഠി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ അമ്മ വിദ്യാര്‍ത്ഥിനിയുടെ വിവാഹ നിശ്ചയം നടത്തി. സംഭവം അറിഞ്ഞ സഹപാഠിയായ ആണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കുണ്ടായ സമയാത്താണ് വിദ്യാര്‍ത്ഥിനിയുടെ സഹപാഠി വീട്ടിലെത്തി തീകൊളുത്തിയത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഹൈദരാബാദ് ഉസ്മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

വേറൊരാളെ വിവാഹം കഴിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ച് ശാരീരീകമായി ഉപദ്രവിക്കുകയും ശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വെള്ളം ഒഴിച്ച് തീ അണച്ച ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

പെണ്‍കുട്ടിയോട് മുന്‍പ് ആണ്‍കുട്ടി വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അമ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് ആണ്‍കുട്ടിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News