മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഭേദഗതി ചെയ്ത് കേന്ദ്രം; സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 50% ഫീസ് നിയന്ത്രണം; വ്യാജ ഡോക്ടര്‍മാര്‍ക്ക് 1 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും

എറെ വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഭേദഗതി പ്രകാരം യുനാനി, ഹോമിയോ ഇതര കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി ചികിത്സ നടത്താനാകില്ല.

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 50% ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാജ ഡോക്ടര്‍മാര്‍ക്ക് 1 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ, ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ എന്നിവ ചേര്‍ത്ത് ഒറ്റ സ്‌കൂള്‍ പദ്ധതിയാക്കാനും തീരുമാനിച്ചു.

കേന്ദ്ര മന്ത്രിസഭയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.മെഡിക്കല്‍ ഗവേഷണ രംഗത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി ശക്തമയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News