ഭര്‍ത്താവ് ചൂതാട്ടത്തിന് പണയം വച്ചത് ഭാര്യയെയും മക്കളെയും; കാര്യമറിഞ്ഞ നാട്ടുകൂട്ടത്തിന്‍റെ നടപടി അതിലും വിചിത്രം

ഭര്‍തൃമതിയായ സ്ത്രീയെ പിടിച്ചുകൊണ്ടു പോകാന്‍ വീട്ടില്‍ ആള്‍ വന്നപ്പോള്‍ കാര്യമന്വേഷിച്ചവര്‍ ഞെട്ടി. കാരണം യുവതിയുടെ ഭര്‍ത്താവ് ചൂതാട്ടത്തിന് പണയം വച്ചത് സ്വന്തം ഭാര്യയെയും മകളെയുമായിരുന്നു.

സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ചായിരുന്നു മുഹ്സിന്‍ എന്ന യുവാവിന്‍റെ ചൂതാട്ടം. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിനും ഇമ്രാന്‍ എന്നയാളുമായിരുന്നു ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടത്. ചൂതാട്ടത്തില്‍ മൂഹ്സിന്‍ പരാജയപ്പെട്ടു.

ചൂതാട്ടത്തില്‍ വിജയിച്ച ഇമ്രാന്‍, മുഹ്സിന്‍റെ വീട്ടിലേക്ക് പോവുകയും ഭാര്യയെും മക്കളെയും ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ അയല്‍ വാസികള്‍ ഓടിക്കൂടുകയും കാര്യമന്വേഷിച്ചപ്പോ‍ഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്.

തുടർന്ന് നാട്ടുകൂട്ടം ചേരുകയും നാട്ടുകൂട്ടത്തിന്‍റെ മധ്യസ്ഥതയിൽ ഒരു കുട്ടിയെ ഇയാൾക്കൊപ്പം നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു. എന്നാൽ യുവതി ഇത്കൊണ്ടൊന്നും അടങ്ങാന്‍ തയ്യാറായില്ല. സംഭവത്തിന് പിന്നാലെ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് അപേക്ഷ നൽകി.

സംഭവത്തിൽ മുഹ്സിനടക്കം ആറുപേർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും പോലീസ് കേസും എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News