മുസ്ലീം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം വധഭീഷണിയെന്ന് കാരാട്ട് റസാഖ് എംഎല്‍എ; ലീഗ് ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു

ലീഗ് പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ്. ഫോണില്‍ വധഭീഷണി മുഴക്കിയതായും അസഭ്യം പറഞ്ഞതായും കാരാട്ട് റസാഖ് പറഞ്ഞു. ഇത്തരം ഗുണ്ടാ സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ലീഗ് നേതൃത്വത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണെന്നും കാരാട്ട് റസാഖ് എം എല്‍ എ ആവശ്യപ്പെട്ടു.

ലീഗ് നേതാവായിരുന്ന താന്‍ പാര്‍ട്ടി വിടുകയും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തുകയും ചെയ്തത് മുതല്‍ കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി കാരാട്ട് റസാഖ് എം എല്‍ എ. പല ഘട്ടത്തിലും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ലീഗ് തനിക്കെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചു.

ഇക്കാര്യം നിയമ സഭയില്‍ പറഞ്ഞതിന്റെ പേരില്‍ അര്‍ധ രാത്രിയില്‍ പോലും ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണിപ്പോള്‍ എം എല്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഗുണ്ടാ സംഘത്തിന്, ലീഗ് നേതൃത്വത്തിന്റെ പിന്തുണയുണ്ടോ എന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമുള്ള ഭീഷണി സംബന്ധിച്ച് കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരുന്നതായും കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here