ടൂറിസ്റ്റ് വിസയുടെ കാര്യത്തില്‍ ഇനി പേടി വേണ്ട; ചരിത്ര തീരുമാനങ്ങളുമായി സൗദി അറേബ്യ

ചരിത്രപരമായ തീരുമാനങ്ങളും മാറ്റങ്ങളും കൊണ്ടു വന്ന സൗദി അറേബ്യ പുതിയ തീരുമാനങ്ങളിലേക്ക്. വിസയുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം.

സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങും. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രം നല്‍കി വന്നിരുന്ന സൗദി വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെടുത്തത്. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്.

സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel