ഇങ്ങനെയാണ് പിണറായി

ആലപ്പു‍ഴയിൽ പാർട്ടി ഓഫീസിനു മുന്നിൽ തന്നോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ ശകാരിച്ച മുഖ്യമന്ത്രിയെന്ന വാർത്ത മലയാള പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയപ്പോൾ ദില്ലിയിലെ സംഭവം വാർത്തയായില്ല.

ക‍ഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതമന്ത്രി ഗഡ്കരിയെ കണ്ടശേഷം മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് തൂണിന്‍റെ മറവിൽ നിന്ന് കൊച്ചു കുട്ടി മൊബൈലിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം പകർത്തിയത്.

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഈ കാ‍ഴ്ച മുഖ്യമന്ത്രി കാണുകയും ചെയ്തു. മടങ്ങാൻ കാറിൽ കയറിയ മുഖ്യമന്ത്രി ഈ കുട്ടിയെ സ്നേഹത്തോടെ അടുത്ത് വിളിക്കുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്തു. മനോഹരമായ ഈ കാ‍ഴ്ച ബാബു സക്കറിയ എന്ന ഫോട്ടോഗ്രാഫർ പകർത്തിയത് മാതൃഭൂമി പ്രസിദ്ധീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News