തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യക്കോലത്തിന് തീപിടിച്ചു #WatchVideo

കണ്ണൂര്‍: തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യക്കോലത്തിന് തീപിടിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കണ്ണൂര്‍ വാരം പുതുശേരി ചാത്തോത്ത് ശ്രീ കളരി ദേവസ്ഥാനം കളിയാട്ടത്തിനിടെയായിരുന്നു സംഭവം. കണ്ഠാകര്‍ണ്ണന്‍ തെയ്യം ആടുന്നതിനിടെ മറിഞ്ഞ് വീഴുകയും തീ കത്തിപ്പടരുകയുമായിരുന്നു.

അപകടത്തില്‍ തെയ്യം ആടിയ രാജേഷിന് സാരമായ പരുക്കേറ്റു. പൊള്ളലേറ്റെങ്കിലും രാജേഷ് ചടങ്ങ് പൂര്‍ത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News