‘ഉദാഹരണം സുജാത’യെ ഉദാഹരണമാക്കി ഈ അമ്മ

വിദ്യാഭ്യാസത്തിന്‍റെ വിലയറിയാതെ മറ്റൊരു വഴിക്ക് നീങ്ങുന്ന മകളെ നേര്‍വഴിക്ക് നടത്താന്‍ വേണ്ടി മകളുടെ കൂടെ അതേ ക്ലാസില്‍ പഠിച്ച അമ്മയായി മഞ്ജു വാര്യര്‍ കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തത് ക‍ഴിഞ്ഞ വര്‍ഷമാണ്.

മകന്‍റെ കൂടെ പത്താം ക്ലാസ് പരീക്ഷയെ‍ഴുതി ഉദാഹരണം സുജാതയെ ഉദാഹരണമാക്കിയിരിക്കുകയാണ് ലുധിയാനയിലെ ഈ അമ്മ.

ഇത് 44കാരി രജനി ബാല. സുജാതയെപ്പോലെ മകളെ പഠിപ്പിക്കാനല്ല ഈ അമ്മ സ്കൂളില്‍ പോകുന്നത്. മറിച്ച് പാതി വ‍ഴിയില്‍ മുടങ്ങിപ്പോയ തന്‍റെ പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിക്കാനാണ്. ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയ്ക്ക് രജനിയും മകനും ഒരുമിച്ചാണ് പരീക്ഷയെഴുതുന്നത്.

1989ലാണ് രജനി 9ാം ക്ലാസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കാരണം രജനിക്ക് അതോടുകൂടി കൂടി പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് വിവാഹിതയാകുകയും കുടുംബജീവിതവുമായി മുന്നോട്ട് പോകുകയും ചെയ്തു.

വിദ്യാഭ്യാസം ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണെന്ന് രജനിയുടെ ഭര്‍ത്താവ് രാജ് കുമാര്‍ സാത്തി പറഞ്ഞു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ബിരുദം നേടിയത്. തനിക്ക് അത് നേടാന്‍ കഴിയുമെങ്കില്‍ തന്‍റെ ഭാര്യക്കും അത് സാധിക്കുമെന്ന് രാജ്കുമാര്‍ സാത്തി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News