ഡേ കെയറില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ജീവിതത്തിന് തിരക്കേറിയതോടെയാണ് ഡേകെയറുകള്‍ കുമിഞ്ഞു കൂടിയത്.  നഗരപ്രദേശമെന്നോ ഗ്രാമ പ്രദേശമെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തിരക്കായതോടെ പലപ്പോഴും വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആളില്ലാതാവുകയും, കുട്ടികളെ ഡേകെയറുകളിലാക്കുന്നതിന് മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

പക്ഷേ പലപ്പോഴും കുഞ്ഞുങ്ങളുടെ സുരക്ഷ ഡേകെയറുകള്‍ ഉറപ്പാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല. അത്തരത്തില്‍ ഒരു സംഭവമാണ് കുവൈത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മലയാളി പ്രവാസിയുടെ പിഞ്ചു കുഞ്ഞിന് ഡേ കെയറില്‍ ദാരുണാന്ത്യം. ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഡേ കെയറില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.

കുവൈത്തില്‍ ജോലി ചെയ്യുന്ന എറണാകുളം രായമംഗലം സ്വദേശി, അറയ്ക്കല്‍ സാബി മാത്യുവിന്റെ മകളായ ആന്‍ഡ്രിയ മരിയയാണ് മരിച്ചത്. തിരക്കേറിയ ജീവിതത്തിനിടെ കുട്ടികളെ ഡേകെയറുകളിലാക്കുന്ന മാതാപിതാക്കള്‍ ഡേ കെയറുകള്‍ സുരക്ഷിതമാണോ എന്നു കൂടി ശ്രദ്ധിക്കേണ്ടതായി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News