എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ബ്ലാക്ക് മെയില്‍ ചെയ്തു; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: ജോലി സ്ഥലത്തേക്കുള്ള ബസ് യാത്രക്കിടെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

കൊല്ലം കുണ്ടറ തൊണ്ടിറമുക്ക് വിനോദ് നിവാസില്‍ വിനീത്, തിരുവന്തപുരം പാറശ്ശാല നെടുവന്‍വിള ഷൈന്‍ എന്നിവരാണ് അറസ്റ്റിലായത്. കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 11ന് കോട്ടയത്ത് നിന്ന് വണ്ടൂരിലേക്കുള്ള യാത്രക്കിടെ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ വെച്ചാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്.

ഉടന്‍ മറ്റ് യാത്രക്കാരുടെ ഫോണില്‍നിന്ന് വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ വൈകീട്ട് ഫോണ്‍ റിങ് ചെയ്തു. ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ഫോണിലെ ഫോട്ടോകള്‍ ദുരുയോഗം ചെയ്യാതിരിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.

രാജേഷ് അതേനമ്പറില്‍ പുതിയ സിംകാര്‍ഡ് എടുത്തെങ്കിലും വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പരാതിപ്പെട്ടത്. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ വണ്ടൂര്‍ എസ് ഐ നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം മൂന്നുലക്ഷം നല്‍കാമെന്ന് രാജേഷ് അറിയിച്ചു.

പണം കൈപ്പറ്റാന്‍ വണ്ടൂരിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ബംഗളുരുവില്‍ ബി ബി എം വിദ്യാര്‍ത്ഥിയായ വിപിനാണ് മോഷണത്തിന്റെയും തട്ടിപ്പിന്റെയും സൂത്രധാരനെന്ന് പോലിസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News