സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ കസ്റ്റഡിയില്‍

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന വിക്കിയെ ആണ് കസ്റ്റഡിയിലെടുത്തത്. കോച്ചിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രകതിഷേധവും ശക്തമായി. അതിനിടയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കാവല്‍ക്കാരന്‍ മോശമായതിനാലാണ് ചോര്‍ച്ച ഉണ്ടാകുന്നതെന്നാണ് പരിഹാസം.

ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വിവരം സിബിഎസിക്ക് അഞ്ച് ദിവസം മുന്നെ അറിയാമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെ സിബിഎസിക്കെചതിരെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധവും ശക്തമായി. ദില്ലിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടയില്‍ ദില്ലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനാണ് അന്വേഷണ ചുമതല. മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കോച്ചിംഗ് സംന്റര്‍ അധ്യാപകെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്്യം ചെയ്ത് വരികയാണ്. ദില്ലിയിലെ രണ്ട് സ്‌കൂളുകളും, ട്യൂഷന്‍ സെന്ററുകളും കേന്ദ്രീകരിച്ചാണ ്പ്രധാന അന്വേഷണം. സിബിഎസി ഉദ്യോഗസ്ഥരെയും കുട്ടികളെയും ചോദ്യം ചെയ്തു. ചോദ്യപ്പേപ്പര്‍ അച്ചടിച്ച കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട് കുറ്റക്കാരെ വെറുതേ വിടില്ലെന്നും പുതുക്കിയ തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അതേ സമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കാവല്‍ക്കാരന്‍ മോശമായതിനാലാണ് ചേര്‍ച്ച നടക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എസ്എസ്സി. തെരഞ്ഞെടുപ്പ് തീയതി എന്നിവ ചോര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News