അംബേദ്കറുടെ പേരില്‍ മാറ്റംവരുത്തി യോഗി സര്‍ക്കാര്‍; നടപടിക്കെതിരെ പ്രതിഷേധം ശക്തം; രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമെന്ന് സമാജ്‌വാദി പാര്‍ട്ടി

ദില്ലി: ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറുടെ പേരില്‍ മാറ്റംവരുത്തി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍.

ഭീം റാവു അംബേദ്കറിന്റെ പേര് എല്ലാ ഔദ്യോഗിക എഴുത്ത് രേഖകളിലും ഭീം റാവു ‘രാംജി’ അംബേദ്കര്‍ എന്ന് രേഖപ്പെടുത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇനി ഉത്തര്‍പ്രദേശിലെ എല്ലാ ഔദ്യോഗിക രേഖകളിലും അംബേദ്കറുടെ പേരിനൊപ്പം രാംജിയും ചേര്‍ക്കപ്പെടും.

ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വകുപ്പുകള്‍ക്കും, ലഖ്‌നൗ-അലഹാബാദ് ഹൈക്കോടതി ബെഞ്ചുകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ ഈ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വന്‍പ്രതിഷേധമാണ് ഉയരുന്നത്. അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ദീപക് മിശ്ര ആരോപിച്ചു.

ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അംബേദ്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ബിജെപിക്ക് യാതൊരു ബഹുമാനവുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News