ഓസീസ് ടീമിന് കൂടുതല്‍ തിരിച്ചടി; മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി; സ്മിത്തും വാര്‍ണറും കരാറിന് പുറത്ത്

ക്യാപ്റ്റനടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടാന്‍ കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി.

ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗല്ലെന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി. മൂന്നുവര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്റെ പിന്മാറ്റം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബന്‍ക്രോഫ്റ്റ് എന്നീ താരങ്ങളുടെ പരസ്യകരാറുകളും പ്രമുഖ കമ്പിനികള്‍ റദ്ദാക്കി തുടങ്ങി.

20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക. 2017ലെ ആഷസ് പരമ്പര മുതലാണ് മഗല്ലെന്‍ ഓസീസിന്റെ ഹോം മാച്ചുകള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.

പുതിയ സ്‌പോണ്‍സറെ കണ്ടെത്തുന്നതിനെകുറിച്ചോ, മഗല്ലെന്റെ തീരുമാനത്തെക്കുറിച്ചോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കളിക്കളത്തിലെ ചതിയെ അംഗീകരിക്കാനാവില്ലെന്ന് ടീമിന്റെ മറ്റൊരു സ്‌പോണ്‍സറായ കോമണ്‍വെല്‍ത്ത് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ലോകക്രിക്കറ്റിനെ നാണം കെടുത്തിയ സ്മിത്തിനും വാര്‍ണര്‍ക്കും മാനഹാനിക്ക് പുറമെ വന്‍ ധനനഷ്ടം സമ്മാനിച്ച് പ്രമുഖകമ്പനികള്‍ പരസ്യത്തില്‍ നിന്നൊഴിവാക്കി തുടങ്ങി.

വീറ്റ് ബിക്‌സ് ഉദ്പാദകരായ സാനിറ്റേറിയം സ്മിത്തിന്റെ പരസ്യ കരാര്‍ റദ്ദാക്കി. ഓസീസ് ടീമിന്റെ സഹ സ്‌പോണ്‍സര്‍കൂടിയായ കോമണ്‍വെല്‍ത്ത് ബാങ്ക് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സ്മിത്തിനെ ഒഴിവാക്കി. ന്യൂ ബാലന്‍സ്, ഫിറ്റ് ബിറ്റ് തുടങ്ങിയ ബ്രാന്‍ഡുകളും സ്മിത്തുമായുള്ള കരാര്‍ പുനരവലോകനം ചെയ്യുകയാണ്.

ഡേവിഡ് വാര്‍ണറുമായുള്ള പരസ്യ കരാര്‍ എല്‍ജി ഇലക്ട്രോണിക്‌സ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സ്‌പോട്‌സ് ഉപകരണ നിര്‍മാണ കമ്പിനിയായ അസിക്‌സും വാര്‍ണറുടെ കരാര്‍ റദ്ദാക്കിയിട്ടുണ്ട്. ഗാരി നിക്കോളാസ്, നയന്‍, ടൊയോട്ട നെസ്ലെ, മേക്ക് എ വിഷ് ഫൗണ്ടേഷന്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വാര്‍ണറുമായി പരസ്യ കരാറുള്ളത്.

ഒരു വര്‍ഷം കളിക്കളത്തിന് പുറത്തായ സ്മിത്തിന് മത്സര പ്രതിഫല ഇനത്തില്‍ മാത്രം 23 കോടിയോളം രൂപയും വാര്‍ണര്‍ക്ക് 19.5 കോടി രൂപയുടെയും നഷ്മുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News