ബിജെപിക്ക് കനത്തപ്രഹരം; ശത്രുഘനന്‍ സിന്‍ഹ പാര്‍ട്ടി വിടുന്നു; ബിജെപി നിലപാടുകള്‍ ശരിയല്ലെന്നും സിന്‍ഹ

ദില്ലി: നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ ബിജെപി എം.പിയും ചലച്ചിത്ര താരവുമായ ശത്രുഘനന്‍ സിന്‍ഹ ബിജെപി വിടുന്നു.

അടുത്ത തവണ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുമോയെന്ന് ഉറപ്പില്ലെന്ന് സിന്‍ഹ പറഞ്ഞു.

പാര്‍ട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇങ്ങനെയാരു തീരുമാനം കൈകൊണ്ടതെന്ന് സൂചന.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആശ്വാസവിജയത്തില്‍ സമാധാനിച്ചിരിക്കുന്ന ബിജെപിയ്ക്ക് അടുത്ത പ്രഹരവുമായി വന്നിരിക്കുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇങ്ങനെയാരു തീരുമാനം കൈകൊണ്ടത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് തനിക്ക് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

ബിജെപി അധികാരത്തില്‍ വന്ന അന്നു മുതല്‍ തന്നെ വേദനിപ്പിക്കുകയാണെന്നും സിന്‍ഹ കൂട്ടിചേര്‍ത്തു. തല മുതിര്‍ന്ന നേതാവ് അദ്വാനി എവിടെയാണ്, 2 സീറ്റില്‍ നിന്ന് 200 സീറ്റിലെത്തിച്ചത് അദ്വാനിയാണ് ഇങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളെ തഴയുന്ന ബിജെപിയുടെ നിലപാട് ശരിയല്ലെന്നും സിന്‍ഹ പറഞ്ഞു.

എന്തുകൊണ്ട് താന്‍ പാര്‍ട്ടി വിടുന്നില്ലെന്ന ചോദ്യത്തിന് എന്തുകൊണ്ട് പാര്‍ട്ടി തന്നെ വിടുന്നില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി. അതായത് ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിട്ടാല്‍ ബിജെപിയ്‌ക്കേല്‍ക്കുന്ന ഏറ്റവും വലിയ കനത്ത പ്രഹരം അതുതന്നെയാണെന്ന് കേന്ദ്ര നേതൃത്വത്തിനറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News