നഗ്നരായി തെരുവിലൂടെ നടത്തി; 17 കാരിയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് സ്ത്രീകളുടെ ശിക്ഷ

17 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് വ്യത്യസ്ത ശിക്ഷ വിധിച്ച് സ്ത്രീകള്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളുടേയും കൈ പിന്നില്‍കെട്ടി നഗ്നരായി തെരുവിലൂടെ നടത്തിച്ചാണ് അരുണാചാല്‍ പ്രദേശിലെ സ്ത്രീകള്‍ ശിക്ഷ വിധിച്ചത്.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് കാമുകനും നാലുപേരും ചേര്‍ന്ന് ഗാന്ധി പാലത്തിനു താഴെയുള്ള പണിതീരാത്ത കെട്ടിടത്തിനു മുകളില്‍ നിന്ന് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു.

സംഭവമറിഞ്ഞ രക്ഷിതാക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. അരുണാചാല്‍പ്രദേശിലെ യിങ്ക്കിയോങ് മാര്‍ക്കറ്റിലൂടെ നഗ്നരായി നടത്തിയശേഷമണ് സ്ത്രീകള്‍ പ്രതികളെ പൊലീസില്‍ ഏല്‍പ്പിച്ചത്.

സംഭവം അറിഞ്ഞ റോഡരികില്‍ കൂടിനിന്ന  സ്ത്രീകള്‍ യുവാക്കളെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പുറത്ത് തള്ളി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആളുകള്‍ ഫോട്ടോകള്‍ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News