‘നുണരാജാവ്’ വീണ്ടും സത്യം പറഞ്ഞു; അമിത് ഷായുടെ ഇത്തവണത്തെ പണി മോദിക്ക്; പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്ന് അമിത്

ബംഗളൂരു: നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും ഞെട്ടിച്ച് വീണ്ടും പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അമിത് ഷ ‘തുറന്നു സമ്മതിച്ചു’.

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണവേദിയിലാണ് സംഭവം. അമിത് ഷയുടെ പ്രസംഗം ഹിന്ദിയില്‍ നിന്നും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയ ആളാണ് ഈ ‘തുറന്നുപറച്ചില്‍’ നടത്തിയത്.

സിദ്ധരാമയ്യ കര്‍ണാടകയുടെ വികസനത്തിനും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന അമിത് ഷായുടെ പരാമര്‍ശമാണ്, മോദി ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നാക്കി പരിഭാഷകന്‍ പറഞ്ഞത്.

സംഭവിച്ചത് അബദ്ധമാണെങ്കിലും, വസ്തുത അതാണെന്നാണ് സോഷ്യല്‍മീഡിയ സംസാരം.

കഴിഞ്ഞദിവസം ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദിയൂരപ്പയെ അഴിമതിക്കാരനെന്നും അമിത് ഷാ വിശേഷിപ്പിച്ചിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് യെദിയൂരപ്പ സര്‍ക്കാര്‍ എന്നാണ് അമിത് ഷാ പറഞ്ഞത്.

അഴിമതിക്കാരായ സര്‍ക്കാറിനെ കണ്ടെത്താന്‍ മത്സരം നടന്നാല്‍ യെദിയൂരപ്പ സര്‍ക്കാരായിരിക്കും ഒന്നാമത് എത്തുകയെന്നാണ് അമിത് ഷ പറഞ്ഞത്. യെദിയൂരപ്പയെ സമീപത്ത് ഇരുത്തിക്കൊണ്ടാണ് ബിജെപി നേതാക്കളെ ഞെട്ടിച്ച് അമിത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News