സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; ഒരു ചോദ്യപേപ്പറിന് വിക്കി വാങ്ങിയത് 15000 രൂപ വരെ

സി ബി എസ് ഇ ചോദ്യപേപ്പർ ചോർച്ചയിൽ പിടിയിലായ വിക്കി ചോദ്യപേപ്പർ ഒന്നിന് 15000 രൂപ വരെ വാങ്ങിയിരുന്നതായി പൊലീസ്.

ചോദ്യപേപ്പറുകള്‍ക്കായി വിദ്യാര്‍ഥികളോട് ഔട്ടര്‍ രോഹിണി, ഉത്തം നഗര്‍ എന്നിവടങ്ങളില്‍ എത്താനായിരുന്നു വിദ്യാര്‍ഥികളോട് വിക്കിയും ഇയാളുടെ കൂട്ടാളികളും ആവശ്യപ്പെട്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് വിക്കി പിടിയിലായത്.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇയാള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി സിബിഎസ്ഇക്ക് ലഭിച്ച പരാതിയുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. രജീന്ദര്‍ നഗറിലെ രണ്ട് സ്‌കൂളുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ളതായി ഫാക്‌സ് സന്ദേശമായി ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതുവിധത്തിലാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News