മനസാക്ഷിയില്ലാത്ത മലയാളികളുടെ ക്രൂരത വെള്ളിത്തിരയിലേക്ക്; മധു ആരാകും?

അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം സിനിമയാകുന്നു. ഗോത്രവർഗ്ഗത്തിന്റെ കഷ്ടപ്പാടുകളുടെ കഥ പറയുന്ന സിനിമയുടെ പേരും മധു എന്നാണ്. അഖിലേഷ് ഗുരുവി ലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

സാംസ്ക്കാരിക കേരളത്തെ ഞെട്ടിച്ച മധുവിന്റെ കൊലപാതകവും കൊല്ലപ്പെടുന്നതിനു മുൻപുള്ള മധുവിന്റെ ജീവിതവുമെല്ലാം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്.മധുവിന്റെ ജീവിതം മാത്രമല്ല ഗോത്രവർഗ്ഗത്തിന്റെയാകെ ദുരിതവും കഷ്ടപ്പാടുകളുമെല്ലാം സിനിമയിലൂടെ ആവിഷ്ക്കരിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ശ്രമം.

അട്ടപ്പാടിയിലെ ഏക സിനിമ തിയ്യറ്റർ നടത്തിയിരുന്ന അഖിലേഷ് ഗുരുവിലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീർഘകാലം അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ആദിവാസി ജീവിതവും ചര്യയും നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് അഖിലേഷ് പറഞ്ഞു.അതു കൊണ്ടുതന്നെ അവരുടെ കഥ സിനിമയാക്കാൻ ഈ അനുഭവങ്ങൾ സഹായകമായിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.

40 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് .തിരക്കഥ പൂർത്തിയായ സാഹചര്യത്തിൽ ചിത്രീകരണം ഉടൻ തുടങ്ങും.ലിസി എലിസബത്താണ് ചിത്രത്തിന്റെ നിർമ്മാതാവ്. അഭിനേതാക്കളെയും മറ്റും തീരുമാനിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel