നടി ഉര്‍വ്വശിയുടെ പേരില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു; വന്‍ തട്ടിപ്പിന് പദ്ധതിയൊരുക്കി; പിന്നീട് സംഭവിച്ചത് ഇതാണ്

പലതരത്തലുള്ള തട്ടിപ്പുകളിലും ക്രുറ്റകൃത്യങ്ങളിലും സൂപ്പര്‍ താരങ്ങള്‍ പങ്കാളികളായിട്ടുണ്ട്. ബോളിവുഡ് താരങ്ങളില്‍ പലരും കുറ്റകൃത്യങ്ങളുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്ത ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ ബോളിവുഡ് നടിയുടെ പേരിലായിരുന്നു തട്ടിപ്പ് ശ്രമം നടന്നത്. നടിയുടെ പേരില്‍ വന്‍കിട ഹോട്ടലില്‍ റൂം ബുക്ക് ചെയ്തുള്ള തട്ടിപ്പിനായിരുന്നു ശ്രമം. എന്നാല്‍ അവിചാരിതമായി നടി ഹോട്ടലിലെത്തിയതോടെ കള്ളക്കളി പൊളിഞ്ഞു.

നടി ഊര്‍വശി റൗട്ടെലെയുടെ പേരില്‍ വ്യാജ ആധാര്‍ ഉപയോഗിച്ചായിരുന്നു ഹോട്ടല്‍ റൂം ബുക്ക് ചെയ്തത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഊര്‍വശി ഹോട്ടലിലെത്തിതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.

ബുക്ക് ചെയ്ത റുമിലേക്ക് പോകാമെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ സമീപിച്ചപ്പോള്‍ ഉര്‍വ്വശി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. താന്‍ റൂമൊന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. നടിയുടെ മാനേജറും ഇത് വ്യക്തമാക്കിയതോടെ സംഭവത്തിലെ ദുരൂഹത വെളിച്ചത്തുവന്നു.

ഹോട്ടല്‍ മാനേജ്‌മെന്റും നടിയും അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. റൂം ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ആധാര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായത്.

ആധാറിലെ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ തെറ്റായിരുന്നു എന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഉര്‍വ്വശിയുടെ പരാതി അനുസരിച്ച് ഐ.പി.സി 420, 468 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇയാളുടെ ഉദ്ദേശം എന്താണെന്നും വ്യക്തമായിട്ടില്ല. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സിങ് സാബ് ദ ഗ്രേറ്റ്, സനം രേ, കാബില്‍, ഹേറ്റ് സ്റ്റോറി 4, റേസ് 3, ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്നീ ചിത്രങ്ങളിലാണ് ഉര്‍വ്വശി വേഷമിട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News