4G കാലത്തിന് വിട; ഇനി 5G യില്‍ പറപറക്കാം; ഔദ്യോഗിക അറിയിപ്പ് എത്തി

ഇനി 4gയോട് വിടപറയാം. 5g ജൂണില്‍ ഇന്ത്യയിലെത്തുമെന്ന് ടെലികോം സെക്രട്ടറി അറിയിച്ചു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ ‘കാറ്റലൈസിങ് 5ജി ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെലികോം മന്ത്രാലയം നിയമിച്ച പ്രത്യേക സമിതി അഞ്ചാം തലമുറ സാങ്കേതികവിദ്യയുടെ മാര്‍ഗരേഖ ജൂണില്‍ അവതരിപ്പിക്കുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ വ്യക്തമാക്കി.

2020 ഓടെ 5ജി സാങ്കേതിക വിദ്യയിലേക്ക് ചുവടുവെക്കാനാകുമെന്നാണ് പ്രതീക്ഷ. അതിവേഗ വയര്‍ലെസ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News