ശനിയാ‍ഴ്ച പോളിങ്ങ്…അമാവാസിയില്‍ വോട്ടെണ്ണല്‍; കര്‍ണാടക നേതാക്കള്‍ ജ്യോതിഷികള്‍ക്ക് പിന്നാലെ

“ശകുനംപി‍ഴച്ച” ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെ കര്‍ണാടകത്തിലെ മിക്ക രാഷ്ട്രീയനേതാക്കളെയും ആള്‍ ദൈവങ്ങളെ തേടി ഓടിത്തുടങ്ങി. പലനേതാക്കള്‍ക്കും പ്രശസ്ത ജ്യോത്സന്‍മാരെയും സന്യാസിമാരെയും കാണാന്‍ പോലും കിട്ടുന്നില്ല.

അന്ധവിശ്വാസവും രാഷ്ഠ്രീയവും പണവും തമ്മില്‍ അനായാസം ലയിക്കുന്ന മണ്ണാണ് കര്‍ണാടകത്തിലേത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഭരണാധികാരികളുംആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നത് ഇവിടുത്തെ പതിവുകാഴ്ചയുമാണ്.

മെയ് 12 ന് വോട്ടെടുപ്പും മെയ് 15ന് വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി, കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ നാഗ സന്യാസിമാരെയും ആള്‍ ദൈവങ്ങളേയും തേടിയിറങ്ങിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ പുറമേയ്ക്ക് അന്ധ വിശ്വാസിയല്ലെങ്കിലും അദ്ദേഹത്തിന് വേണ്ടി ഇത്തരം പൂജകളും യാഗങ്ങളും നടത്തുന്നത് ഭാര്യയാണ്.

ശനിയാ‍ഴ്ച ശുഭകാര്യങ്ങള്‍ക്ക് പറ്റിയതല്ലെന്ന് ഇവിടെ നേതാക്കള്‍ വിശ്വസിക്കുന്നു. അതിലേക്കാളുപരി അമാവാസി ദിനത്തിലെ വോട്ടെണ്ണലാണ്. ഇത് നിഷേധ ഫലം സൃഷ്ട്രിക്കുമെന്ന് ഇവര്‍ ഭയക്കുന്നു. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവഗൗഡ ദുഷ്ടശക്തികളെ അകറ്റി തനിക്കും കുടംബത്തിനും പാര്‍ട്ടിക്കും നല്ലതുവരുത്താന്‍ പ്രമുഖ ജ്യോതിഷികളുമായി ചര്‍ച്ച നടത്തിക്ക‍ഴിഞ്ഞു. ദേവഗൗഡയുടെ മൂത്തമകന്‍ എച്ച് ഡി രേവണ്ണയാകട്ടെ തമി‍ഴ്നാട്ടിലെ പ്രമുഖ സ്വാമിജിയെക്കൊണ്ടാണ് ദോഷപരിഹാര പൂജകള്‍ നടത്തുന്നത്.

മുന്‍ മുഖ്യമന്ത്രിയും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യദിയൂരപ്പ നാഗ സന്യാസിമാരെ വീട്ടിലെത്തിച്ച് അനുഗ്രഹം വാങ്ങിക്ക‍ഴിഞ്ഞു. നാഗരുടെ കാല്‍താട്ട് വന്ദിച്ചാല്‍ രാഷ്ട്രീയാധികാരം ലഭിക്കുമത്രെ. മുഖ്യമന്ത്രിയായിരിക്കെ ദുര്‍മന്ത്രവാദത്തിനെതിരെ ഒദ്യോഗിക വസതിയില്‍ ഹോമം നടത്തിയ നേതാവാണ് യദിയൂരപ്പ.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ അദ്ദേഹത്തിന്‍റെയും മകന്‍റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി ഇപ്പോള്‍തന്നെ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളഉം ആരംഭിച്ചുക‍ഴിഞ്ഞു. വോട്ടെണ്ണല്‍ ദിനം വരെ ഇതു തുടരുന്നുണ്ട്. നിലവിലെ മന്ത്രിമാരില്‍ പലരും തെരഞ്ഞടുപ്പ് വിജയത്തിനായി പ്രത്യേക പൂജകള്‍ ആരംഭിച്ചു ക‍ഴിഞ്ഞു.

ലേലത്തില്‍ വില്‍ക്കുന്ന ക്ഷേത്ര ധ്വജങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചാല്‍ ജയം ഉറപ്പാണെന്നാണ് അന്ധവിശ്വാസങ്ങള്‍ അരങ്ങുവാ‍ഴുന്ന കര്‍ണാടക രാഷ്ട്രീയത്തിലെ ചില താക്കളുെ വിശ്വാസം. ചിത്രദുര്‍ഗയ്ക്ക് സമീപം നായ്ക്കനഹട്ടിയില്‍ 72 ലക്ഷം രൂപയ്ക്കാണ് ഓരു നേതാവ് ക്ഷേത്ര ധ്വജം വാങ്ങിയത്. അന്ധവിശ്വാസവും രാഷ്ട്രീയവും പണവും വീണ്ടും
ഒന്നാവുകയാണ് കര്‍ണാടകത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News