ചെക്കോസ്ലോവാക്യന്‍ ബൈക്കുകള്‍ ഓര്‍മ്മയില്ലെ; ‘ജാവ’ വമ്പന്‍മാറ്റങ്ങളുമായി തിരികെയെത്തുമ്പോള്‍ എന്‍ഫീല്‍ഡ് ഭയപ്പെടാന്‍ കാരണമുണ്ട്

ഇന്ത്യന്‍ നിരത്തുകളെ പുളകമണിയിച്ച ബൈക്കുകളാണ് ജാവ. അന്ന് യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ മടങ്ങിയെത്തുന്നു. ജപ്പാനീസ് ബൈക്കുകളുടെ കടന്നുകയറ്റൃത്തോടെയാണ് ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ചെക്കോസ്ലോവാക്യന്‍ കമ്പനിയായ ജാവ പിന്‍മാറിയത്.

1960 കളില്‍ തുടങ്ങിയ ജാവയുടെ ഇന്ത്യന്‍ പടയോട്ടം 1996 ല്‍ അവസാനിച്ചു. അടുത്ത വര്‍ഷം മുതല്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനാണ് പദ്ധതി.

ഇന്ത്യയിലും കിഴക്കന്‍ ഏഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ പുറത്തിറക്കാനുള്ള ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎല്‍പിഎല്‍) ആണ് സ്വന്തമാക്കിയത്.

മഹീന്ദ്ര മോജോയുടെ എന്‍ജിന്‍ അടിത്തറയിലാകും ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അണിനിരക്കുക.

അതായത് മോജോ യുടി300, മോജോ എക്‌സ്ടി 300 മോഡലുകളിലുള്ള 300 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും വരാനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക്.

ചെക്ക് റിപ്പബ്ലിക്കില്‍ ജാവ 350 എന്ന പേരിലാണ് ബൈക്ക് പുറത്തിറങ്ങിയത്. 350 സിസി എന്‍ജിനുള്ള ബൈക്കിന് 27.4 പിഎസ് കരുത്തും 30.6 എന്‍എം ടോര്‍ക്കുമാണുള്ളത്. റോയല്‍ എന്‍ഫീല്‍ഡടക്കമുള്ള വമ്പന്‍മാര്‍ക്ക് ജാവ അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here