പാലക്കാട് കെഎസ്ആര്‍ടിസി തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘത്തിന്റെ ഗുണ്ടായിസം; ബസില്‍ കയറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത് ഓവര്‍ടേക്ക് തര്‍ക്കത്തെത്തുടര്‍ന്ന്

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് മൂന്നംഗസംഘം. ബസ് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

പാലക്കാട് മുണ്ടൂരിന് സമീപത്തു വച്ചാണ് സംഭവം. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവര്‍ അബൂബക്കറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. കണ്ടക്ടര്‍ മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം ഡ്രൈവറുടെ മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബൂബക്കറിനെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News