തൊ‍ഴിലിടത്തിലെ ലൈംഗികപീഡനം; ഒടുവില്‍ ഐശ്വര്യാറായി തുറന്നുപറയുന്നു

തൊ‍ഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്. ലൈംഗിക പീഡനങ്ങള്‍ സിനിമാരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല എന്ന അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഐശ്വര്യ.

കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്.

ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകൾ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമയില്‍ മാത്രമല്ല ലോകത്തിലെ എല്ലാ തൊഴിലിടങ്ങളിലും ഉണ്ട്’-ഐശ്വര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here