കൊച്ചിയില്‍ യുവതി വീടിന്‍റെ മട്ടുപ്പാവില്‍ കഞ്ചാവ് നട്ടുവ‍ളര്‍ത്തി; രഹസ്യവിവരം ലഭിച്ച പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു; വിശ്വസനീയമല്ലാത്ത മൊ‍ഴിയെത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നു

വീടിന്‍റെ ടെറസ്സിലാണ് മേരി ആന്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത്.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോ‍ഴാണ് വീടിനു മുകളില്‍ 5 കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയതായി കണ്ടെത്തിയത്.

ആറു മാസമായി മേരി ആന്‍ കഞ്ചാവ് വളര്‍ത്തുന്നതായി പോലീസ് പറഞ്ഞു.അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്നിന്‍റെ ആവശ്യാര്‍ത്ഥമാണ് കഞ്ചാവ് വളര്‍ത്തിയതെന്നാണ് മേരി ആന്‍റെ വിശദീകരണം. എന്നാല്‍ അത് പോലീസ് വിശ്വസിച്ചിട്ടില്ല.

മേരി ആനും അമ്മയും മാത്രമാണ് കതൃക്കടവിലെ വീട്ടില്‍ താമസിക്കുന്നത്.37 കാരിയായ മേരി ആന്‍ അവിവാഹിതയാണ്.ആനിന് വ‍ളര്‍ത്താനായി കഞ്ചാവ് തൈ എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതോടൊപ്പം കഞ്ചാവ് വില്‍പ്പനയും നടത്തിയിരുന്നോയെന്നും അന്വേഷിച്ച് വരികയാണ്. മേരി ആനിനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News