അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

അണ്ണാ ഹസാരെ രാംലീല മൈതാനിയില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 7 ദിവസം നീണ്ടിരുന്ന സമരം അവസാനിപ്പിച്ചത്.

ജനലോക്പാല്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്നിവയെല്ലാം 6 മാസത്തിനുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്ര ജലമന്ത്രി ഗിരീഷ് മഹാജന്‍ ഹസാരെയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്നായിരുന്നു ഹസാരെയുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here