പുതിയ ട്രാക്കില്‍ കെഎസ്ആര്‍ടിസി; ബാങ്ക് കൺസോർഷ്യവുമായുള്ള കരാർ യാഥാര്‍ത്ഥ്യമായി; 3100 കോടിയുടെ വായ്പ ലഭിക്കും

കെ.എസ്.ആർ.ടി.സിയും ബാങ്ക് കൺസോർഷ്യവുമായുള്ള വായ്പാ കരാർ ഒപ്പിട്ടു. 3100 കോടിയുടെ വായ്പയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. SBI, കാനറ ബാങ്ക്, വിജയ ബാങ്ക്, KTDFC എന്നിവരാണ് ബാങ്ക് കൺസോർഷ്യത്തിലുള്ളത്. കരാർ കാലാവധി 20 വർഷമാണ്.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് KSRTCയുടെ ബാങ്ക് കൺസോർഷ്യം യാഥാർത്ഥ്യമാകുന്നത്. SBIയിൽ നിന്നും1000 കോടി, കാനറ – വിജയ ബാങ്ക് എന്നിവയിൽ നിന്നും 500 കോടി , KTDFCയിൽ നിന്നും 1100 കോടി എന്നിങ്ങനെയാണ് വായ്പയെടുക്കുന്നത്. 9 ശതമാനം പലിശയ്ക്കാണ് വായ്പ.

എന്നാൽ KTDFC 10.5 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ഇതിൽ 1.5 ശതമാനം സർക്കാർ നൽകും എന്നതാണ് ധാരണ. 20 വർഷത്തെ കാലാവധിയാണ് ഇൗ കൺസേഷ്യത്തിനുള്ളത്. ഇൗ മാസം 31ന് കരാർ രജിസ്റ്റർ ചെയ്യുന്നതോടെ കൺസോർഷ്യം യാഥാർത്ഥ്യമാകുകയും വായ്പ നൽകിയും തുടങ്ങും.

കൺസോർഷ്യത്തിൽ നിന്നുള്ള വായ്പകളെല്ലാം തീർത്താൽ മാത്രമെ കരാർ ഒപ്പിടുവെന്നായിരുന്നു ബാങ്ക് കൺസോർഷ്യത്തിന്‍റെ നിലപാട്. ഇതെതുടർന്ന് സഹകരണ ബാങ്കുകളിൽ നിന്നെടുത്ത 700 കോടിയുടെ വായ്പ സർക്കാർ തിരിച്ചടച്ചു. കൺസോർഷ്യത്തിൽ നിന്നുള്ള പണം ലഭിച്ച് തുടങ്ങുമ്പോൾ ഇത് തിരിച്ചുനൽകാനാണ് ധാരണ.

എല്ലാം ദീഘകാല വായ്പകളായതിനാൽ തിരിച്ചടവിൽ പ്രതിമാസം 60 കോടയോളം രൂപയുടെ കുറവ് KSRTCയ്ക്ക് ഉണ്ടാകും. ഇൗ തുക ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയിലെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷ. സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്നും വായ്പ എടുക്കാൻ സർക്കാർ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News