ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചവര്‍ കുടുങ്ങി; മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചു. വാഹനത്തിൽ ബസ്സ് ഉരസിയെന്ന കാരണം പറഞ്ഞാണ് ഒരു സംഘമാളുകൾ ഡ്രൈവറെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ എലപ്പുള്ളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ സി അബൂബക്കറിനാണ് മർദനമേറ്റത്. പാലക്കാട്‌ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് മുണ്ടൂരിന് സമീപം പന്നിയംപാടത്ത് വെച്ച് തടഞ്ഞ് നിർത്തി ഒരു സംഘമാളുകൾ ആക്രമണം നടത്തുകയായിരുന്നു.

എതിരെ വന്ന വാഹനത്തിൽ ബസ് ഉരസിയെന്നാരോപിച്ച് ബസിന് കുറുകെ വാഹനമിട്ട് തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു മർദ്ധനം. ഡ്രൈവർ അബൂബക്കറിന് മുക്കിനും മുഖത്തും ഗുരുതരമായി പരുക്കേറ്റു.

മണ്ണാർക്കാട് താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെ മർദ്ദിച്ചവരെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News