കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട് മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ക‍ഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ ബസ്സ് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച കേസില്‍ എലപ്പുള്ളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

എതിരെ വന്ന വാഹനത്തില്‍ ബസ്സ് ഉരസിയെന്നാരോപിച്ചാണ് ഇവര്‍ ഡ്രൈവറെ ആക്രമിച്ചത്. പ്രതികളെ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഗുരുതരമായി പരുക്കേറ്റ അബൂബക്കര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News