ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി. കാല്‍വരിയിലേക്ക് കുരിശും വഹിച്ചുള്ള യേശുവിന്റെ പീഡാനുഭവയാത്രയുടെ സ്മരണ പുതുക്കി വിശ്വാസികള്‍. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലും ദേവാലയങ്ങളിലെ പ്രത്യേക തിരുകര്‍മങ്ങളിലും ഉണ്ടായിരിക്കും.

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ദേവാലയങ്ങളില്‍ വ്യാഴാഴ്ച നടന്ന പെസഹ ആചരണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു.
ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. രാത്രി ദേവാലയങ്ങളില്‍ പൊതു ആരാധനയ്ക്കുശേഷം പെസഹ ഊട്ടും അപ്പം മുറിക്കലുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News