മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ നല്‍കി; എത്താന്‍ വൈകി; ഫ്‌ളിപ്കാര്‍ട്ട് വിതരണക്കാരനോട് വീട്ടമ്മ ചെയ്തത് ഇതാണ്

ഡല്‍ഹി: ഓര്‍ഡര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകിയതില്‍ പ്രകോപിതയായ വീട്ടമ്മ ഫ്‌ലാറ്റില്‍ എത്തിയ ഫ്‌ളിപ്കാര്‍ട്ട് വിതരണക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുപത് തവണയാണ് ഇവര്‍ ഡെലിവറി ബോയിയെ കുത്തിയത്.

ഡല്‍ഹി നിഷാല്‍ വിഹാര്‍ ഏരിയയിലാണ് സംഭവം. പരിക്കേറ്റ കേശവ് എന്നയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ കമല്‍ ദീപ് എന്ന വീട്ടമ്മയെയും അവരുടെ സഹോദരനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കുത്തേറ്റ തങ്ങളുടെ പ്രതിനിധിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here