തെന്മലയില്‍ എസ്റ്റേറ്റില്‍ നിന്ന് തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം; എതിര്‍പ്പുമായി സിഐടിയു

കൊല്ലം: തെന്മലയില്‍ റവന്യു വകുപ്പ് ഏറ്റെടുത്ത പ്രിയ എസ്റ്റേറ്റില്‍ നിന്ന് തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. എസ്റ്റേറ്റ് ഏറ്റെടുത്ത് റവന്യു സ്ഥാപിച്ച ബോര്‍ഡില്‍ സിഐടിയു കൊടികുത്തി തൊഴിലാളി കുടുംബങ്ങളെ തിരികെ പ്രവേശിപ്പിച്ചു.

പ്രിയ എസ്റ്റേറ്റില്‍ കഴിഞ്ഞ 105 വര്‍ഷമായി തൊഴില്‍ ചെയ്തുവരുന്ന അംഗീകൃത തോട്ടം തൊഴിലാളി കുടുംബങ്ങള്‍, ലയങ്ങള്‍ വിട്ടൊഴിയണമെന്നു കാട്ടി കഴിഞ്ഞദിവസം തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ കൊടികുത്തി സമരം തുടങ്ങിയത്.

ലാന്റ് റിസംഷന്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് 500 ഏക്കറോളം വരുന്ന തെന്മല പ്രിയ എസ്റ്റേറ്റ് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്.

എന്നാല്‍ തൊഴിലാളി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാതെ കുടിയിറക്കാന്‍ റവന്യു വകുപ്പ് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് സിഐടിയുവും സിപിഐമ്മും ഇടപെടുന്നതെന്ന് യുണിയന്‍ ജനറല്‍സെക്രട്ടറി എസ് ജയമോഹന്‍ പറഞ്ഞു.

എസ്റ്റേറ്റ് അടച്ചു പൂട്ടിയതോടെ റബര്‍ ടാപ്പിംങ്,വിവിധ കൃഷി എന്നിവ നടത്തിയാണ് 100 ഓളം തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്. ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത തങ്ങള്‍ എങ്ങോട്ടു പോകുമെന്നാണ് തൊഴിലാളികളുടെ ചോദ്യം.

പുനരധിവാസം ജോലി എന്നിവ ഉറപ്പാക്കും വരെ സമരം തുടരാനാണ് തീരുമാനം. സിപിഎം പുനലൂര്‍ ഏരിയാ സെക്രട്ടറി എസ് ബിജു,ആര്‍.പ്രദീപ്,സി.ചന്ദ്രന്‍ ശശി തുടങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News