വിവാദമായ സഭാ ഭൂമിയിടപാടില്‍ തുറന്നടിച്ച് ആലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാനിയമങ്ങളെ ചോദ്യം ചെയ്യരുതെന്നും കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതരുതെന്നും ആലഞ്ചേരി ദുഖവെള്ളി ദിന സന്ദേശത്തില്‍.
കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ സഭാനിയമങ്ങളെ ചോദ്യം ചെയ്യരുത്. സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കോടതി നേരത്തെ ചൂണ്ടികാട്ടിയിരുന്നു.
കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണെന്നും സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ എന്നും സിവില്‍ തര്‍ക്കങ്ങളില്‍ ഇന്ത്യയില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here