കെഎസ്ആര്‍ടിസിയിലെ യാത്രാവിലക്ക്; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാര്‍ നില്‍ക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം.

ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്ന വിധത്തിലാണ് ഭേദഗതിയുണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് വന്‍ അടിയായിരുന്നു വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News