സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; ചോദ്യപേപ്പര്‍ ലഭിച്ചത് 35000 രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആറു വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. ജാര്‍ഖണ്ടില്‍ നിന്നുമാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന് ലഭിച്ചതായും ചോദ്യപേപ്പര്‍ വിറ്റത് 35,000 രൂപയ്ക്കാണെന്നും, പൊലീസ് റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത കോച്ചിംഗ് സെന്റര്‍ ഉടമസ്ഥന്‍ വിക്കിയെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളാണ് മുഖ്യ സൂത്രധാരനെന്നാണ് സൂചന. ഇതിനിടയിലാണ് വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് സി.ബി.എസ്.ഇക്ക് ഇമെയില്‍ അയച്ചതാരെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമംതുടരുകയാണ്. ചോദ്യപേപ്പര്‍ ഇന്ത്യ മുഴുക്കെ ചോര്‍ന്നതായി വിവരമില്ലെന്നും നിലവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് മാത്രമാണ് നിലവില്‍ അന്വേഷണം നടത്തുന്നതെന്നും സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ആര്‍.ഉപാധ്യായ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here