കാവുകളും കുന്നുകളും ഇടിച്ചു നിരത്തി ഭൂമി കച്ചവടം നടത്തിയിരുന്ന സുരേഷ്; കീഴാറ്റൂർ മേഖലയിൽ പരിസ്ഥിതി തകർത്ത് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിരുന്നതിന്‍റെ തെളിവുകള്‍ ഇതാ

കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വ്യാജ പരിസ്ഥിതി സ്നേഹത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കാവുകളും കുന്നുകളും ഇടിച്ചു നിരത്തി നിരവധി ഭൂമി കച്ചവടങ്ങളാണ് സുരേഷ് കീഴാറ്റൂർ നടത്തിയത്.

തളിപ്പറമ്പ് കീഴാറ്റൂർ മേഖലയിൽ പരിസ്ഥിതി തകർത്ത് സുരേഷ് കീഴാറ്റൂർ റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയതിന്റെ തെളിവുകളാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

സുരേഷ് കീഴാറ്റൂരിന്റെ കയ്യിൽ എത്തുന്നതിന് മുൻപ് ഈ സ്ഥലം ഇങ്ങനെ ആയിരുന്നില്ല. നാട്ടുകാർ ഭയ ഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന നാഗക്കാവായിരുന്നു ഇത്. നിരവധി പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രം.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ സ്ഥലംസുരേഷ് കീഴാറ്റൂർ ചുളു വിലയ്ക്ക് സ്വന്തമാക്കി. പിന്നീട് കാട് വെട്ടിതെളിച്ച കുന്ന് ഇടിച്ചു നിരത്തി ഈ നിലയിൽ പരുവപ്പെടുത്തി മറ്റൊരാൾക്ക് മറിച്ചു വിറ്റു.

പരിസ്ഥിതി പ്രവർത്തകൻ ആകുന്നതിന് മുൻപ് തളിപ്പറമ്പ് മേഖലയിലെ പ്രധാന റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ ആയിരുന്നു സുരേഷ് കീഴാറ്റൂർ.ഈ മേഖലയിലെ കാവുകൾ, കുളങ്ങൾ തുടങ്ങിയവ നിരപ്പാക്കി മറിച്ചു വിൽക്കുന്ന ഭൂമി കച്ചവടക്കാരൻ.

പരിസ്ഥിതി പ്രശ്നം പറഞ്ഞ് കീഴാറ്റോറിലെ ബൈപാസ് വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന സുരേഷ് ഒരു കാലത്ത് പരിസ്ഥിതിക്ക് ഉണ്ടാക്കിയ ദോഷങ്ങൾ ചെറുതല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വീട്ടിലേക്കുള്ള റോഡ് വയൽ നികത്തി ഉണ്ടാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel