കോടതി ഉത്തരവ് അതിന്റെ എല്ലാ ആദരവോടേയും കാണുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.അതേ കോടതി തന്നെ നിയമഭേദഗതി ആയിക്കൂടെ എന്ന നിരീക്ഷണം നടത്തിയിട്ടുണ്ട്.
അത് ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.ഈ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങളാണ് ഞങ്ങളുടെ മുന്നിലുള്ളത് .ഒന്ന് റിവ്യൂ ഹര്‍ജ്ജി നല്‍കുക എന്നതും രണ്ട് മോട്ടോര്‍വാഹന ചട്ടനിയമ ഭേദഗതി വരുത്തുക എന്നതും .
നിയമഭേദഗതി വരുത്താന്‍ നിയമസഭയില്‍ അവതരിപ്പിച്ച് സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.മറ്റൊന്ന് റിവ്യൂ ഹര്‍ജ്ജി നല്‍കുക എന്നതാണ്.അതിനാല്‍ എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിയമ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കും.
ഇതെല്ലാം സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങളായതിനാല്‍ അഡ്വക്കേറ്റ് ജനറലിന്റേയും നിയമവകുപ്പിന്റെയും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.