ആ കാ‍ഴ്ച എന്നെ വല്ലാതെ കുത്തിനോവിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

മുംബൈ: രോഹിത് ശര്‍മ്മ എന്നും വിസ്മയിപ്പിക്കുന്ന താരമാണ്. ആരെയും ഭയപ്പെടാതെ നിലപാട് പ്രഖ്യാപിക്കുന്നതും രോഹിതിന്‍റെ ശൈലിയാണ്. ഇപ്പോ‍ഴിതാ ഒരിക്കില്‍ കൂടി നിലപാട് കൊണ്ട് ശ്രദ്ധേയനാകുകയാണ് രോഹിത്.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഒരു വര്‍ഷം വിലക്ക് ലഭിച്ച ഓസ്ട്രേലിയന്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി രംഗത്തെത്തിയാണ് രോഹിത് കൈയ്യടിനേടുന്നത്. നിലവില്‍ കളിക്കുന്ന താരങ്ങളെല്ലാം പ്രതികരിക്കാന്‍ മടികാട്ടുമ്പോ‍ഴാമ് ശര്‍മ്മയുടെ രംഗപ്രവേശനം.

സ്മിത്തിന്റെയും ഓസീസ് താരങ്ങളുടെയും നടപടികള്‍ ക്രിക്കറ്റിനു മോശം പ്രതിച്ഛായ സൃഷ്ടിച്ചുവെങ്കിലും കുറ്റം ഏറ്റുപറയാന്‍ കാട്ടിയ മനസ്സ് കാണാതെപോകരുതെന്ന് രോഹിത് ടിറ്ററില്‍ കുറിച്ചു. അത് വലിയ കാര്യമാണ്. പരസ്യമായി മാപ്പുപറഞ്ഞ താരങ്ങള്‍ കാട്ടുന്നതും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മിത്തിനെപ്പോലെ ലോകം ആരാധിക്കുന്ന താരം പരസ്യമായി പൊട്ടിക്കരയുന്നത് വേദനയാണെന്നും അത് തന്നെ കുത്തിനോവിക്കുന്നുവെന്നും രോഹിത് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News