ആരാധകന് മുന്നില്‍ ‘മുട്ടുമടക്കി’ പ്രഭാസ്

ബാഹുബലിയെന്ന ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. പല സൂപ്പര്‍ താരങ്ങലും ആരാധകരെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോകാറുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയ താരം.

ഹൈദരാബാദില്‍ വച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി താരം. പ്രിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള തിരക്കിലായിരുന്നു എത്തിച്ചേര്‍ന്നവരില്‍ ഭൂരിഭാഗം ആളുകളും.

അതിനിടയിലാണ് ഒരു യുവാവിനെ താരം ശ്രദ്ധിക്കുന്നത്. മറ്റുള്ളവരെ പ്പോലെ ഫോട്ടോയെടുക്കാനായി മത്സരിക്കാതെ മാറി നില്‍ക്കുകയായിരുന്നു അയാള്‍. പിന്നീടാണ് അയാള്‍ കാലിന് വൈകല്യമുള്ളയാളാണെന്ന് പ്രഭാസ് മനസ്സിലാക്കുന്നത്. പിന്നീട് ഒട്ടും താമസിച്ചില്ല. അയാള്‍ക്ക് അരികിലേക്ക് നടന്ന് ചെന്നു.

എഴുന്നേറ്റു നില്‍ക്കാന്‍ ആ യുവാവിന് സാധിക്കില്ലെന്ന് മനസ്സിലാക്കിയ പ്രഭാസ് അയാള്‍ക്കൊപ്പം മുട്ടുകുത്തി നിന്നാണ് ചിത്രമെടുത്തത്. ഏതായാലും താരത്തിന്റെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here