പ്രവാസലോകത്ത് നിന്നും സങ്കടവാര്‍ത്ത; മലയാളി കുഞ്ഞിന് കുവൈറ്റില്‍ ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: പ്രവാസലോകത്ത് നിന്നും മലയാളികള്‍ക്ക് സങ്കടവാര്‍ത്ത. കുവൈറ്റില്‍ മലയാളി കുട്ടി ദാരുണമായി മരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എറണാകുളം സ്വദേശികളുടെ മകള്‍ മരണപ്പെട്ടു.

ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ മരണം ഏവരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ഡേ കെയറില്‍ വെച്ചാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചത്.

അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയുംരണ്ട് പെണ്‍മക്കളില്‍ ഒരാളായ ആന്‍ഡ്രിയയാണ് ഏവരെയും കണ്ണീരിലാ‍ഴ്ത്തി യാത്രയായത്. ബദര്‍ അല്‍ മുല്ല എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാബി മാത്യു.

ഭാര്യ ജോബ ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ്. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എറണാകുളത്താകും സംസ്കാര ചടങ്ങുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News