വര്‍ഗീയത സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റ് ഉടമ അറസ്റ്റില്‍

ബെംഗളൂരു: ഹിന്ദു സന്യാസിയെ മുസ്ലിം സമുദായാംഗങ്ങള്‍ ആക്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റ് ഉടമ അറസ്റ്റില്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാത്രം വെബ് സൈറ്റ് നടത്തിവന്ന മഹേഷ് വിക്രം ഹെഡ്‌ഗെ എന്നയാളാണ് പിടിയിലായത്. ഇയാളെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ നടത്തി വന്ന പോസ്റ്റ് കാര്‍ഡ് എന്ന വെബ് സൈറ്റിലൂടെയാണ് മുസ്ലിം വിരുദ്ധമായ നിരവധി വ്യാജവാര്‍ത്തകളും വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനങ്ങളും നല്‍കിയിരുന്നത്.

ഹിന്ദു സന്യാസിയെ മുസ്ലിം സമുദായാംഗങ്ങള്‍ ആക്രമിച്ചെന്ന രീതിയിലായിരുന്നു ഇയാള്‍ വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ സന്യാസി മദ്യപിച്ചു ലക്ക്‌കെട്ട് വീണു പരിക്കേറ്റതാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News