യേശുദാസിന്‍റെ ഗുരുവായൂർ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെനടുക്കേണ്ടത് ഗുരുവായൂർ ദേവസ്വം ബോർഡാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

എല്ല ക്ഷേത്രങ്ങളും ഭക്തർക്ക് തുറന്നു കൊടുക്കണം എന്നതാണ് സർക്കാർ നിലപാട്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരങ്ങളിൽ മാറ്റം വരുതേണ്ടത് ഗുരുവായൂർ ദേവസ്വം ബോർഡ് തന്നെയാണ്.

ദേവസ്വം ബോർഡിന്റെ ഘടനയിൽ സർക്കാരിന്റെ നോമിനികളല്ല തന്ത്രികമായി തീരുമാനിക്കുന്നതെന്നു കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.