ഐസിഐസിഐ വായ്പ തട്ടിപ്പ്; വിഡിയോകോണിന് വായ്പ നല്‍കിയത് പിന്നില്‍ സി ഇ ഒ ചന്ദ കൊച്ചാറാണെന്ന് വെളിപ്പെടുത്തല്‍

ഐ സി ഐ സി ഐ ബാങ്കിന്റെ വിവാദമായ വിഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ സി ഇ ഒ ചന്ദ കൊച്ചാറാണെന്ന് വെളിപ്പെടുത്തല്‍. ബാങ്ക് ചെയര്‍മാന്‍ എം കെ ശര്‍മ്മയാണ് ഇതുസംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതിനു പുറമെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച 2കത്തും നരേന്ദ്ര മോദി അവഗണിച്ചിരുന്നു.

വിഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ സി.ഇ.ഒ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്‍മാന്‍ എം.കെ ശര്‍മ്മ വെളിപ്പെടുത്തി.  അതേ സമയം, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ അദ്ദേഹം തയാറായില്ല.വീഡിയോകോണിന് വായ്പ അനുവദിച്ചതില്‍ തനിക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്നായിരുന്നു സി.ഇ.ഒ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ ഗുപ്ത 2016ലും 2017ലും പ്രധാനമന്ത്രിയ്ക്ക് കത്തയിച്ചിരുന്നു.തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു നടപടികളും ഉണ്ടായിരുന്നില്ലെന്ന ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന എംപിയ്ക്ക് വീഡിയോ കോണ്‍ കമ്പനിയുമായി പങ്കാളിത്തമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ഇടപെടാത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐ ബാങ്കിലും ക്രമക്കേട് നടന്നത്. തട്ടിപ്പില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കോച്ചാറിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വായ്പ ലഭിച്ച വീഡിയോകോണ്‍ കമ്പനിയുടെ വേണുഗോപാല്‍ ധൂതും ചേര്‍ന്ന് പുതിയ കമ്പനി നിര്‍മിക്കുകയും ഓഹരികള്‍ കൈമാറുകയും വായ്പ ഇടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം കണ്ടെത്തിയത്.

നീരവ് മോദിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ 405 കോടി രൂപ അനധികൃതമായി നല്‍കിയ കേസിലും ചന്ദാ കൊച്ചാറിന് പങ്കുണ്ടെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News