660 സിസി, 37 കിലോമീറ്റര്‍ മൈലൈജ്; ത്രസിപ്പിക്കാന്‍ മാരുതി ഓള്‍ട്ടോ ഉടനെത്തും; വിലക്കുറവിലും ഞെട്ടിക്കും; അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വിപണിയിലെന്നല്ല ലോക വിപിണിയില്‍ തന്നെ മാരുതി ഓള്‍ട്ടോയ്ക്ക് വലിയ ആരാധകരാണുള്ളത്. കുറഞ്ഞ വിലയില്‍ മികച്ച പെര്‍ഫോമന്‍സ് ആണ് ഓള്‍ട്ടോയുടെ മുഖമുദ്ര. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ് മാരുതി ഓള്‍ട്ടോയുടെ മിക്കവാറുമെല്ലാം കാറുകളും.

മാരുതി പുറത്തിറക്കുന്ന ഒരോ പുതിയ കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനമാണുള്ളത്. പുറം രാജ്യങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ വന്നെങ്കിലും മാരുതി സുസുക്കി കുലുങ്ങിയില്ല. ഇപ്പോഴിതാ വാഹന വിപണിയെ ഞെട്ടിക്കാനുള്ള പടപ്പുറപ്പാടിലാണ് മാരുതി ഓള്‍ട്ടോ.

കാര്‍ മോഹിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന വാര്‍ത്തയാണ് മാരുതിയില്‍ നിന്ന് പുറത്തുവരുന്നത്. 660 സിസിയില്‍ തകര്‍പ്പന്‍ കാര്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.

ഇപ്പോള്‍ ഏറെ മത്സരമുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ 660 സിസിയുമായി ഓള്‍ട്ടോ എത്തുമ്പോള്‍ അത് വിപ്ലവം സൃഷ്ടിച്ചേക്കും. ക്രോസോവര്‍ പതിപ്പിലായിരിക്കും 2018 ല്‍ ഓള്‍ട്ടോ അവതരിക്കുക. അധികം വൈകാതെ മാരുതി ഓള്‍ട്ടോ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിലക്കുറവിലും പ്രവര്‍ത്തനക്ഷമതയിലും ഓള്‍ട്ടോയുടെ പുതിയ പതിപ്പ് ഞെട്ടിക്കുമെന്നാണ് വ്യക്തമാകുന്നത്. പുതിയ 660 സിസി പെട്രോള്‍ എന്‍ജിനായിരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.

50 ബിഎച്ച്പിയും 63 എന്‍എം ടോര്‍ക്കും നല്‍കുന്ന ത്രീസിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക.

37 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പുതിയ ഓള്‍ട്ടോയുടെ വാഗ്ദാനം. വിലക്കുറവിന്‍റെ കാര്യത്തിലും ഓള്‍ട്ടോ ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വില പ്രഖ്യാപനം വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News