മോദിക്കെതിരെ വിരല്‍ചൂണ്ടി നിതീഷ്‌കുമാര്‍; ബിജെപിയുണ്ടാക്കുന്ന കലാപങ്ങളും സംഘര്‍ഷങ്ങളും നിയന്ത്രിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും; ജെഡിയുവും പടിയിറങ്ങുന്നുവോ?

ബിജെപി- എന്‍ഡിഎ ബന്ധം ഉലയുന്നു. മോദിക്കും ബിജെപിക്കുമെതിരെ വിരല്‍ ചൂണ്ടി നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനത്തെ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണം ബിജെപിയെന്ന് ജെഡിയു. എന്നാല്‍ സംസ്ഥാനത്ത് സമാധാനം സംരക്ഷിക്കാന്‍ എന്തു ചെയ്യാനും ജെ.ഡി.യു മടിയില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിജെപിക്ക് ശക്തമായ മുന്നറിയുപ്പുമായാണ് ജെഡിയു നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം നിരവധി സംഘര്‍ഷങ്ങളിലായി ബീഹാറിലെ നളന്ദ ജില്ലയില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം അക്രമം ചെറുക്കുന്നതിന് മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആരോപണം.

എന്നാല്‍ സംസ്ഥാനത്തെ സാമുദായിക കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണം ബിജെപിയാണെന്നും കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ നിയന്ത്രിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറാകണമെന്നും ജെ.ഡി.യു നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News